ഡല്‍ഹി: സീറോ മലബാര്‍ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച.ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയര്‍ത്തിയതിനുശേഷമുള്ള സൗഹൃദ സന്ദര്‍ശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.ഛത്തീസ്ഗഡില്‍ വിശ്വാസികളെയും പാസ്റ്റര്‍മാരെയും വിലക്കിയ സംഭവവും മോദിക്ക് മുന്നില്‍ ഉന്നയിച്ചേക്കും
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും, പരിവര്‍ത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ സംഭവത്തില്‍ സിറോ മലബാര്‍ സഭ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വര്‍ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന നടപടിയാണെന്നുമാണ് സഭ ഫേസ്ബുക്കില്‍ കുറിച്ചത്. അതേ
ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു.




