സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂയോർക്ക് ഇനി സൊഹ്‌റാൻ മംദാനി ഭരിക്കും; കമ്മ്യൂണിസ്റ്റുകാരൻ എന്ന് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്ക് ചരിത്ര വിജയം.

മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ഈ 34-കാരനായ യുവനേതാവ് അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്.

വെറുമൊരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത പ്രഹരം കൂടിയാണ് സൊഹ്റാന്റെ വിജയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സൊഹ്റാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമായി രംഗത്തുണ്ടായിരുന്ന ട്രംപിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ന്യൂയോര്‍ക്കിലെ ജനത തങ്ങളുടെ പുതിയ നായകനെ തിരഞ്ഞെടുത്തത്.

സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന ഭീഷണി

മംദാനിയെ ഒരു ‘കമ്മ്യൂണിസ്റ്റ്’ എന്ന് മുദ്രകുത്തി അദ്ദേഹത്തിന്റെ പുരോഗമനപരമായ ആശയങ്ങളെ താറടിക്കാനും ട്രംപ് ശ്രമിചിരുന്നു . എന്നാല്‍, ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ക്കും ഭീഷണികള്‍ക്കും ന്യൂയോര്‍ക്കിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ചെവികൊടുത്തില്ല.

ആന്‍ഡ്രൂ ക്വോമോയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ നീക്കങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ഫലം നല്‍കിയത്. ഒരു ജനാധിപത്യ നഗരത്തിലെ ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ ഫണ്ട് തടയുമെന്ന് ഭീഷണിപ്പെടുത്തി അട്ടിമറിക്കാന്‍ ശ്രമിച്ച ട്രംപിന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള മറുപടി കൂടിയാണ് ഓരോ വോട്ടും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂടാതെ സൊഹ്റാന്റെ വിജയം ട്രംപിന്റെ രാഷ്ട്രീയ സ്വാധീനത്തിന് ഇടിവ് സംഭവിക്കുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ് .

സൊഹ്റാന്‍ മംദാനിയുടെ വിജയം ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്, കാരണം അദ്ദേഹത്തിന്റെ വേരുകള്‍ ഇന്ത്യയിലേക്കാണ് നീളുന്നത്

ഉഗാണ്ടയിലെ കമ്പാലയിലാണ് ജനിച്ചതെങ്കിലും, സൊഹ്റാന്റെ അമ്മ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരാണ്. ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ റൂര്‍ക്കേലയിലാണ് മീരാ നായര്‍ ജനിച്ചത്. പിതാവ് പ്രശസ്ത അക്കാദമിക് പണ്ഡിതനായ മഹമൂദ് മംദാനിയാണ്.

ഏഴാം വയസ്സിലാണ് സൊഹ്റാന്‍ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. ഒരു കുടിയേറ്റക്കാരനായി അമേരിക്കയിലെത്തി, പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ന് ആ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നിന്റെ തലപ്പത്തേക്ക് എത്തുമ്പോള്‍

അത് ലോകമെമ്പാടുമുള്ള കുടിയേറ്റ സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറുമാണ് സൊഹ്റാന്‍. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതിയും ഈ 34-കാരന് സ്വന്തം.

അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അധികമാരും സംസാരിക്കാന്‍ ധൈര്യപ്പെടാത്ത വിഷയമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം. എന്നാല്‍ സൊഹ്റാന്‍ മംദാനി തന്റെ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ല. കോളേജ് പഠനകാലത്ത് ‘സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ എന്ന സംഘടനയുടെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പ്രചാരണത്തിലുടനീളം അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍, ഈ വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ച്, തന്റെ മാനുഷികമായ നിലപാടുകളില്‍ ഉറച്ചുനിന്ന സൊഹ്റാനെ ന്യൂയോര്‍ക്കിലെ യുവജനങ്ങളും പുരോഗമനവാദികളും ഇരുകയ്യും നീട്ടി സ്വീകരികുന്നു .

ന്യൂയോര്‍ക്കിന് നല്‍കിയ ‘സോഷ്യലിസ്റ്റ്’ വാഗ്ദാനങ്ങള്‍?
എന്തുകൊണ്ടാണ് സൊഹ്റാന്‍ മംദാനിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയത് എന്ന ചോദ്യത്തിന് ഉത്തരം അദ്ദേഹത്തിന്റെ പ്രചാരണ വാഗ്ദാനങ്ങളിലുണ്ട്.

അമേരിക്കയിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരത്തെ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരിടമാക്കി മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം

നഗരത്തിലെ ബസ് യാത്രകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കും , സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം കുതിച്ചുയരുന്ന വീട്ടുവാടക നിയന്ത്രിക്കാന്‍ ‘റെന്റ്-സ്റ്റെബിലൈസ്ഡ്’ അപ്പാര്‍ട്ട്മെന്റുകളുടെ വാടക മരവിപ്പിക്കും , എല്ലാ കുട്ടികള്‍ക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ ശിശുപരിപാലനം ഉറപ്പാക്കും , വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഓരോ കേന്ദ്രങ്ങളിലും നഗരസഭയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടകള്‍ ആരംഭിക്കും, ഈ പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നത് വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും അതിസമ്പന്നരില്‍ നിന്നും ഉയര്‍ന്ന നികുതി ഈടാക്കിയായിരിക്കും, എന്നിങ്ങനെയുള്ളതായിരുന്നു അദ്ദേഹം വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വെച്ച വാഗ്ദാനങ്ങള്‍ .

ട്രംപിനെപ്പോലുള്ളവര്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന് ആക്ഷേപിച്ച ഈ പദ്ധതികളെയാണ് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ അംഗീകരിച്ചത്. ഇത് കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, മറിച്ച് ഒരു നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ്. ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന, അസമത്വം കുറയ്ക്കുന്ന ഒരു നഗരം. ഈ ആശയങ്ങളെയാണ് സൊഹ്റാന്‍ പ്രതിനിധീകരിക്കുന്നത്.?

സൊഹ്റാന്‍ മംദാനിയുടെ വിജയം ഒറ്റരാത്രികൊണ്ട് സംഭവിച്ച ഒന്നല്ല. സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്തിയത്. വീട് ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കുന്ന ഒരു ‘ഹൗസിംഗ് കൗണ്‍സിലര്‍’ ആയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത് .

ക്വീന്‍സിലെ സാധാരണക്കാരായ വീട്ടുടമകളെ കുത്തക ബാങ്കുകളുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അദ്ദേഹത്തെ ജനകീയനാക്കി. പിന്നീട് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കാനെത്തുമ്പോള്‍, അതികായനായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയായിരുന്നു എതിരാളി.

എന്നാല്‍, ജനകീയ പിന്തുണയോടെ ക്വോമോയെ അട്ടിമറിച്ച് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. സൊഹ്റാന്‍ മംദാനിയുടെ വിജയം അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായമാണ്. കുടിയേറ്റവും, വര്‍ണ്ണവൈവിധ്യവും, പുരോഗമന രാഷ്ട്രീയവും ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ തുടക്കമാണ് ന്യൂയോര്‍ക്കില്‍ നിന്ന് മുഴങ്ങുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.