കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു. കാവിലുംപാറ പൂതംപാറ വലിയപറമ്പത്ത് കല്യാണിയാണ് മരിച്ചത്. കുറ്റ്യാടി തൊട്ടില്‍പ്പാലത്താണ് സംഭവം നടന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചൂരണിയിൽ ജോലി ചെയ്യുന്നതിനിടെയാണ് കല്യാണിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


