തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജുവിനാണ് പരിക്കേത്. മേലടൂരിലെ പുറക്കുളം ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
അന്നമനടയിൽ നിന്ന് തൃപ്രയാറിലേക്ക് യാത്ര ചെയ്തിരുന്ന ബസ് പുറക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു യാത്രക്കാരിയെ കയറ്റി മുന്നോട്ടെടുത്ത സമയത്താണ് സംഭവം. സീറ്റിൽ നിന്ന് എഴുന്നേറ്റ് എത്തിയ ജയ്ജു, ഇറങ്ങണമെന്നോ ബസ് നിർത്തണമെന്നോ ആവശ്യപ്പെടാതെ തന്നെ മുൻവാതിലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജയ്ജുവിനെ ആദ്യം മാള ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




