തിരുവനന്തപുരം: വെഞ്ഞാറമൂടിൽ നിന്ന് പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം 2-ാം തീയതി വൈകുന്നേരമാണ് കാണാതായത്.
സഹപാഠിയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ മദ്രസ അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ മനംനൊന്ത് സഹദ് മദ്രസയിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് കുടുംബത്തിന്റെ പരാതി.
കുട്ടിയെ കണ്ടെത്താൻ പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സഹദ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.




