Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി ‘വിമുക്തി’ സെന്ററിന്റെ ഏകോപന മികവിന്അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചാലക്കുടി: സംസ്ഥാനത്തെ ഏറ്റവും മികച്ച വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളിലൊന്നായ ചാലക്കുടിയിലെ ‘വിമുക്തി’ കേന്ദ്രത്തിന് അംഗീകാര നിറവ്. മികച്ച ഏകോപനത്തിന് ചാലക്കുടി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രാജുവിന് എക്‌സൈസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ‘സത് സേവനപത്രം’ ലഭിച്ചു.

എക്‌സൈസ് കമ്മീഷണര്‍ . എം.ആര്‍. അജിത്ത് കുമാര്‍ ഐ.പി.എസ് ആണ് ഈ അംഗീകാരം അനുവദിച്ച് നല്‍കിയത് .ലഹരി വിമോചന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിമുക്തി കേന്ദ്രത്തിന്റെ വികസനത്തില്‍ ഇദ്ദേഹം നടത്തിയ സമര്‍പ്പിത സേവനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. സുഭാഷ് സത് സേവനപത്രം . കെ.കെ. രാജുവിന് സമര്‍പ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ . എ.ടി. ജോബി,നികേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

Tags :

Recent News

Advertisement
WhiteswanTV Footer