കോഴിക്കോട്: കുറ്റ്യാടിയിൽ നടന്ന അക്യുപങ്ചർ ക്യാമ്പിൽ സംഘർഷം. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം സംഘടിപ്പിച്ച ക്യാമ്പിലേക്കാണ് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര സ്വദേശിനി ഫെമിനക്ക് പരിക്കേറ്റു.
ക്യാമ്പ് സംഘാടകർ നൽകിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സയിലെ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം ഉയർന്നിരുന്നു. ആ യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.




