Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ. മങ്കൊമ്പ് ജംഗ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ ചമ്പക്കുളം തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ (51), സുഹൃത്ത് നെടുമുടി മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻ കുമാര്‍ (55) എന്നവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എക്സൈസ് വകുപ്പ് നിരോധിത ലഹരി വ്യാപനം തടയാനായി സ്ട്രൈക്കിംഗ് ഫോഴ്സ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയിലാണ് അനിൽ കുമാറും സുമൻ കുമാറും പിടിയിലായത്.

കാനിൽ സൂക്ഷിച്ച നിലയിലാണ് ചാരായമുണ്ടായിരുന്നത്. കാൻ തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇത് ചാരായമാണെന്ന് മനസിലായതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും പോലീസ് ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer