തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ, ജോയിന്‍റ് ഡിഎംഇ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ പ്രോട്ടോക്കോൾ പ്രകാരം വേണുവിന് ചികിത്സ നൽകിയതായി മൊഴി നൽകി. കേസ് രേഖകളിൽ ചികിത്സ സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം കണ്ടെത്തി. എങ്കിലും, വേണുവിന്റെ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ സൂചനയുണ്ട്.
അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം തുടര്‍ നടപടികൾ തീരുമാനിക്കുമെന്നും ഡിഎംഇ അറിയിച്ചു. അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കും. അതേസമയം, വേണുവിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ കുടുംബം ആശുപത്രിയുടെ വീഴ്ച ആരോപിച്ചു.






