തൃശ്ശൂർ : വ്യാപാരികൾക്ക് വേണ്ടി ചാലക്കുടി മർച്ച്ന്റസ് അസോസിയേഷൻ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചാലക്കുടി ലേബർ ഓഫീസർ രാഗി ഇ. ജി. ഉദ്ഘാടനം ചെയ്തു. ജോയ് മൂത്തേടൻ അധ്യക്ഷനായി
വ്യാപാരികൾക്ക് തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവ് നൽകാനും നിയമപരമായ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അസോസിയേഷൻ ട്രഷറർ ഷൈജു പുത്തൻപുരക്കൽ, ഗോവിന്ദൻ കുട്ടി എൻ. എ., ഡേവിസ് വെളിയത്ത്, ആന്റോ മേനചേരി, ജോയ് പാനികുളം, ആന്റോ എറിഞ്ഞേരി എന്നിവർ പങ്കെടുത്തു. വ്യാപാരികളുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും, ചന്ദ്രൻ കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞു .




