തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച് എ എം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ്.
വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്. രണ്ട് പ്രധാന പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കും. പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും. ബിജെപിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എച്ച്എഎമ്മില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.






