കോട്ടയം: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായി. മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്.
ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഘത്തില്‍ സ്റ്റേറ്റ്, സിബിഎസ്ഇ കലോത്സവങ്ങള്‍ ഒന്നിച്ചു നടത്തുന്നതിനെപ്പറ്റി സര്‍ക്കാരും മാനേജ്‌മെന്റുകളും അലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് 140 ഇനങ്ങളില്‍ 35 വേദികളില്‍ മാറ്റുരയ്ക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ലേബര്‍ ഇന്ത്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുജ കെ ജോര്‍ജ്, ലേബര്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ലേബര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോള്‍, സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ പി ജയരാമന്‍, ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രന്‍, കോര്‍ കമ്മറ്റി കണ്‍വീനര്‍ ബെന്നി ജോര്‍ജ്, ഫാ. ജോര്‍ജ് പുഞ്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.






