ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിലെ പ്രധാന വിഷയമായിരിക്കും.
പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ പിബി യോഗമാണിത്. സിപിഐയുമായുണ്ടായ തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി നേരിട്ടാണ് ഇടപെട്ടിരുന്നത്. അതിനാൽ, ഈ വിഷയവും യോഗത്തിൽ ചർച്ചയായി ഉയർന്നേക്കുമെന്നാണ് സൂചന.
അതേസമയം, സ്വർണ്ണകടത്ത് കേസിലെ അന്വേഷണത്തിനുശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും യോഗത്തിൽ വിലയിരുത്താനാണ് സാധ്യത.






