അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച നടന്ന സൈനിക റിക്രൂട്ട്മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച് നിശ്ചിത സമയത്തിന് മുമ്പ് അപേക്ഷകർ വേദിയായ സ്റ്റേഡിയത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായത്.
തൊഴിലില്ലായ്മ രൂക്ഷമായ ഘാനയിൽ സൈനിക റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാനായി നിരവധി ആളുകളാണ് എത്തുന്നത്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം 39 ശതമാനം യുവാക്കളും തൊഴിലില്ലാത്തവരാണ്.





