Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.ജി. യൂണിവേഴ്സിറ്റി നീന്തൽചാമ്പ്യൻഷിചാമ്പ്യൻഷിപ്പ്; പാലാ സെന്റ് തോമസും, അൽഫോൻസയും ജേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻ്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന എം.ജി. സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് (124 പോയിൻ്റ്) കിരീടം ചൂടി. കോതമംഗലം മാർ അത്തനാസ്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (145 പോയിൻ്റ്) ചാമ്പ്യൻമാരായപ്പോൾ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതുമെത്തി. ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ പുരുഷ താരമായി പാലാ സെന്റ് തോമസ് കോളേജിലെ ജോസഫ് വി. ജോസിനെയും, വേഗമേറിയ വനിതാ താരമായി പാലാ അൽഫോൻസാ കോളേജിലെ നിർമലയെയും തിരഞ്ഞെടുത്തു.

തുടർന്ന് നടന്ന എം.ജി. യൂണിവേഴ്സിറ്റി വാട്ടർ പോളോ ചാമ്പ്യൻഷിപ്പിലും പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാട്ടർ പോളോയിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും സെന്റ് പോൾസ് കോളേജ് കളമശ്ശേരി നാലാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫികൾ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ റവ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ മിനിമോൾ തോമസ്, ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, റവ. ഡോ. ജോബിൻ സെബാസ്റ്റ്യൻ എന്നിവർ വിതരണം ചെയ്തു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer