Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

11 വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരന് 23 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 11 വയസ്സുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 70 കാരനായ ബന്ധുവിനെ 23 വർഷം കഠിനതടവിനും 80,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

2021 ഓണം അവധിയിൽ നിന്ന് 2023 മാർച്ച് വരെ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ബലംപ്രയോഗം മറയ്ക്കാൻ പണം നൽകുകയും ചെയ്തതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.

മണത്തല തിരുവത്ര ഇ.എം.എസ്. നഗർ സ്വദേശിയായ മൊയ്തു റമളാനെയാണ് ജഡ്ജി ലിഷ എസ് കുറ്റക്കാരനായി കണ്ടെത്തിയത്.ചാവക്കാട് പോലീസ് അന്വേഷണം പൂർത്തിയാക്കി 14 സാക്ഷികളും 29 രേഖകളും അടക്കം ശക്തമായ തെളിവുകൾ ഹാജരാക്കുകയായിരുന്നു.

പ്രതിക്ക് ഇതിന് മുമ്പും മറ്റൊരു പോക്സോ കേസിൽ 37 വർഷത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്. കൂടാതെ പ്രതിക്കെതിരെയുള്ള മറ്റ് രണ്ട് പോക്സോ കേസുകളുടെ വിചാരണയും അവസാനഘട്ടത്തിലാണ്.

Recent News

Advertisement
WhiteswanTV Footer