സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി ‘കാന്ത’; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ഗംഭീര പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ആദ്യ ഷോ മുതല്‍ ലഭിക്കുന്നത്.

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

കാലങ്ങള്‍ കഴിഞ്ഞാലും ക്ലാസിക് ആയി നില്‍ക്കാന്‍ പോകുന്ന ഒരു സിനിമാ വിസ്മയമാണ് ‘കാന്ത’ എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

അഭിനേതാക്കളുടെ ഗംഭീര പ്രകടനം, അമ്പരപ്പിക്കുന്ന മേക്കിംഗ്, മനോഹരമായ കഥ പറച്ചില്‍ എന്നിവ കൊണ്ട് ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താന്‍ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും വ്യക്തമാക്കുന്നു.

വമ്പന്‍ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത് . ദുല്‍ഖര്‍ സല്‍മാനൊപ്പം, ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനങ്ങളുടെ ബലത്തില്‍ ഒരു ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയില്‍ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി രണ്ടാം പകുതിയില്‍ മാറുന്നു.

അത് കൊണ്ട് തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നതെന്നും ഗംഭീര തീയേറ്റര്‍ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നതെന്നും ചിത്രത്തെ കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ – ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്‌സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement