ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച വൈകി പെയ്ത കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വെള്ളിയാഴ്ച രാവിലെ മുതൽ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചു.






