തൃശ്ശൂർ :ചാലക്കുടി കേരള ബാംബൂ കോൺക്ലേവ് കേരള കരകൗ ശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ 16 ഞായറാഴ്ച രാവില പത്ത് മണിക്ക് ഗാന്ധിനഗർ കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാംബൂ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
സംഘാടക സമിതി ചെയർമാൻ പി.കെ.ശങ്കർദാസ് അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയത്തിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ സയൻ്റിസ്റ്റ് ഡോ.വി.ബി. ശ്രീകുമാർ, ചാലക്കുടി വനം ഡിവിഷൻ കോ-ഓഡിനേറ്റർ ഇ.പി. പ്രസീത തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. കേരള സാംബവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി ടി.എൻ.ഗിരി, കേരള ഹിന്ദു സാംബവർ സമാജം ജില്ലാ പ്രസിഡന്റ് കെ.കെ. രാമകൃഷ്ണൻ, സാംബവ മഹാസഭ ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ, അഡ്വ. കുഞ്ഞുമോൻ കെ കന്യാടത്ത്, വി.കെ. സുബ്രൻ എന്നിവർ സംസാരിക്കും.
കേരളത്തിലെ പട്ടികജാതി സാംബവ സമുദായത്തിൻ്റെ പരമ്പരാഗത കൈ തൊഴിൽ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. ഈറ്റ, മുള, ചൂരൽ ഉപയോഗിച്ച് കാർഷികോപകര ണങ്ങളും ഗാർഹികോപകരണങ്ങളും – അലങ്കാര വസ്തുക്കളും നിർമ്മിച്ചു ജീവിച്ചു വന്നവർ ഇന്ന് തൊഴിൽ സുരക്ഷിതത്വമില്ലാതെയിരിക്കുകയാണ്.
കേന്ദ്രസർക്കാറിൻ്റെ വിശ്വകർമ്മയോജന പദ്ധതി മാതൃകയിൽ സംസ്ഥാന സർക്കാർ ഈറ്റ, മുള, ചൂരൽ, തൊഴിൽ മേഖലയിൽ ക്ഷേമ പദ്ധതി പ്രഖ്യാപികണം ഈറ്റ, മുള, ചുരൽ സംഭരണവും, വിതരണവും വ്യവസായ വകുപ്പിൽ നിന്നും മാറ്റി കേരള വനംവകുപ്പിനെ എൽപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ പി.കെ ശങ്കർദാസ്, ജന: കൺവിനർ അഡ്വ. കുഞ്ഞുമോൻ കെ കന്യാടത്ത്, വൈസ് ചെയർമാൻമാർ പി. കെ അയ്യപ്പൻ, പി എ വേലായുധൻ, കൺവീനർമാർ വി.കെ സുബ്രൻ, സാജു കല്ലൂക്കാരൻ, ശ്രീമതി ഭവാനി കുമാരൻ.എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു




