തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. നേരത്തെ 12 പേരുടെ പേരുകൾ പാർട്ടി പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ പട്ടികയിൽ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അമേയ പ്രസാദ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാർ പൂവച്ചൽ വാർഡിൽ നിന്ന് മത്സരിക്കും. ഡിസിസി വൈസപ്രസിഡന്റ് മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീർഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.






