Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിപ്ലവകരമായ മാറ്റങ്ങളുമായി ടാക്സി സർവീസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓൺലൈൻ ടാക്സി സർവീസ് രംഗത്ത് യൂബർ / ഒല എന്നീ കമ്പനികൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നവ്യാനുഭവമായിരുന്നു. അതുകൊണ്ടുതന്നെ അമിത ചാർജ് ഈടാക്കി കൊണ്ടിരുന്ന പരാമ്പരാഗത ടാക്സികൾക്ക് വലിയതോതിൽ ബിസിനസ് നഷ്ടപ്പെടുകയും ചെയ്തു. മോട്ടോർ വെഹിക്കിൾസ് ആക്ട് 2019ൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി വരുത്തുകയും, അതേതുടർന്ന് യൂബർ /ഒല പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അതേത്തുടർന്ന് കേരള സർക്കാർ 8.4.2024 ൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയും, അതിൻ പ്രകാരം മോട്ടോർ വാഹന അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ 2020 നടപ്പിലാക്കിയിട്ടുമുണ്ട്. മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 88(9) അനുസരിച്ച് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കുന്ന ടൂറിസ്റ്റ് ടാക്സിക്കൾ വിനോദസഞ്ചാര വികസനത്തിന് വേണ്ടിയുള്ള ഓട്ടത്തിന് മാത്രമേ ഉപയോഗിക്കാവൂ.

എന്നാൽ ഇത്തരം പെർമിറ്റ് ലഭിച്ച ടൂറിസ്റ്റ് വാഹനങ്ങൾ നിയമത്തിന്റെ സെക്ഷൻ 74 പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെ ഓൺലൈൻ ടാക്സി സർവീസിന് വേണ്ടി ട്രിപ്പ് നടത്തുന്നത് ചട്ടവിരുദ്ധമാണ്. നിയമത്തിലെ സെക്ഷൻ 93 (1) പറയുന്നത് പൊതു ഗതാഗതത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന, യൂബർ പോലുള്ള സ്ഥാപനങ്ങൾക്കും ആളുകൾക്കും സർക്കാരിന്റെ ലൈസൻസ് വേണമെന്നാണ്. ഈ സെക്ഷൻ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

അതായത് ഓൺലൈൻ ടാക്സി സർവീസുകൾ നടത്തുന്ന കമ്പനികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ലൈസൻസ് അത്യാവശ്യമാണ്. സ്വാഭാവികമായും ഓൺലൈൻ ബസ് ടിക്കറ്റ് നടത്തുന്ന ഓൺലൈൻ സ്ഥാപനങ്ങളും ലൈസൻസ് എടുക്കേണ്ടിവരും. ഇത്തരം ലൈസൻസ് ഉണ്ടെങ്കിൽ ഓൺലൈൻ ടാക്സി സർവീസുകൾ നിയമപരമായ സർവീസുകളായി മാറും. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ഒലയും യൂബറും റാപിഡുമൊക്കെ കൂടുതൽ ശക്തിയാർജിക്കും. കാരണം ഉപഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ സർവീസ് കൊടുക്കുന്ന അവർ കാലത്തിന്റെ ആവശ്യമാണ്.

Recent News

Advertisement
WhiteswanTV Footer