മലപ്പുറം: തൊണ്ടർനാട് പഞ്ചായത്തിൽ സിപിഎമ്മിൽ നിന്ന് നിരവധി പേർ ലീഗിൽ ചേർന്നു .പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ്സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയിലേക്ക് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിച്ച് തൊണ്ടർനാട് പഞ്ചായത്തിൽ പ്രമുഖ സിപിഎം പ്രവർത്തകനായ ഹാരിസ് വാഴയിൽ മുസ്ലീം ലീഗിൽ ചേർന്നു.
കോറോം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മുൻ എൽഡിഎഫ് സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ കല്ലേരി അജ്മലിന്റെ നേതൃത്വത്തിൽ കുഞ്ഞോത്ത് നിന്നും പത്തിലധികം പ്രവർത്തകർ മുസ്ലീം ലീഗിൽ ചേർന്നത്. വോട്ടിന് വേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും തൊണ്ടർനാട് പഞ്ചായത്തിൽ കോടികളുടെ അഴിമതി നടത്തുകയും ചെയ്ത സിപിഎം നിലപാടിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പേർ ലീഗിലേക്കും യുഡിഎഫ് പക്ഷത്തേക്കും കടന്ന് വരുമെന്ന് അംഗത്വം സ്വീകരിച്ചവർ പറഞ്ഞു.






