Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് സമ്മേളനം തിങ്കളാഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിങ്കളാഴ്ച കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം KEWSA സംസ്ഥാന പ്രസിഡന്റ്‌ പി വി രാഗേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മറ്റ് സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പ്രതിനിധി സമ്മേളനം, അനുമോദനം, വയറിങ്- പ്ലമ്പിങ് ഉൽപ്പന്ന പ്രദർശനം, സാന്ത്വന സഹായ വിതരണം എന്നിവ നടക്കും.

രാവിലെ 8.30 ന് രജിസ്‌ട്രേഷൻ പരിപാടികൾ ആരംഭിക്കും. 9.15 ന് പതാക വന്ദനം, 9.30 ന് പ്രകടനം, 10.30 ന് കമ്പനി സ്റ്റാൾ ഉദ്ഘാടനം എന്നിവയുണ്ടാകുമെന്നും കുമ്പള പ്രെസ്സ് ഫോറത്തിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ രാജു കപ്പണക്കാൽ, ബി, സുരേഷ് കുമാർ, എം ആർ രജീഷ്, എ എം അബ്‌ദുല്ല, പി തമ്പാൻ, സതീഷ് കുമാർ ആൾവ, ടി സി മണി എന്നിവർ സംസാരിച്ചു.

Advertisement
WhiteswanTV Footer