തിരുവനന്തപുരം: നെടുമങ്ങാട്ട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് വീണതോടെ സ്ഥലത്ത് ആശങ്ക ഉയർന്നു.
അപകടത്തെ തുടർന്ന് ചെറിയ തോതിൽ ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സുരക്ഷാ മുൻകരുതലായി പ്രദേശത്തെ വാഹന ഗതാഗതം പൂർണ്ണമായി നിർത്തിവച്ചു.
വിവരം ലഭിച്ചയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.






