കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. പനമരം സ്വദേശി രമേശ് ആണ് മരിച്ചത്. കെഎസ്ഇബി ലൈൻ മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
രമേശ് കയറിയ മരത്തിന്റെ പോസ്റ്റ് ഒടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. രോഗിയെ ഉടൻ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവാസിപ്പിക്കാൻ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലാണ് അപകടം നടന്നത്.






