തിരുവനന്തപുരം: മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കള്ളവോട്ട് ആരോപണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരനായ സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാര്‍. ഇവര്‍ താമസിക്കുന്നത് ഒരിടത്തും വോട്ടര്‍ ലിസ്റ്റിലുള്ള വിലാസം മുട്ടടയിലേതുമാണെന്ന് ധനേഷ് കുമാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും ധനേഷ് പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും ഭാര്യയും മാത്രമാണ് യുഡിഎഫ് ആരോപിച്ച അഡ്രസ്സില്‍ താമസിക്കുന്നത്. തന്റെ വീട്ടുനമ്പറില്‍ മറ്റ് ആളുകള്‍ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ധനേഷ് വ്യക്തമാക്കി.



