മലപ്പുറം: മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17കാരി മരിച്ചു. പുൽപ്പറ്റ തോട്ടേക്കാട് സ്വദേശിനി ഗീതികയാണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം നടന്നത്.
കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗീതിക സംഭവം നടന്ന സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു
ഗുരുതരാവസ്ഥയിൽ ആയ മിഥുനിന് പ്രത്യേക മെഡിക്കൽ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്. ഗീതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.




