മലപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന യു.ഡി.എഫ് കൺവെൻഷനിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മഞ്ഞളാം കുഴി അലി എം.എൽ.എ യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾ (വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്ഥാനാർത്ഥിയുടെ പേര് എന്ന ക്രമത്തിൽ.)
വാർഡ് ഒന്ന് മണ്ണാറമ്പ് ഹാരിസ് ബാബു അക്കരക്കാടൻ, രണ്ട് മേലെ അരിപ്ര രാജേന്ദ്രൻ എന്ന രാജൻ, മൂന്ന് തിരൂർക്കാട് ടൗൺ ഷബീർ കറുമുക്കിൽ, നാല് പിച്ചാനി പറമ്പ് ഷബീർ മാഞ്ഞാമ്പ്ര, അഞ്ച് വലമ്പൂർ പാറമ്മൽ അഷറഫ്, ആറ് ചേങ്ങോട് മുതുകുറ്റി സിദ്ദീഖ്,ഏഴ് പൂപ്പലം മൈമൂനത്ത് മിസിരിയ, എട്ട് ചാത്തനല്ലൂർ ഹഫീഫ നൗറിൻ, പത്ത് ഒരാടം പാലം പി. സുജിത, പതിനൊന്ന് തിരൂർക്കാട് പാറ ഷാഹിൽ കുന്നത്ത്, പന്ത്രണ്ട് കോട്ടപ്പറമ്പ് സെലീന താണിയൻ, പതിമൂന്ന് അങ്ങാടിപ്പുറം സൗത്ത് സതീശൻ, പതിനാല് അങ്ങാടിപ്പുറം നോർത്ത് സിബി ടീച്ചർ, പതിനഞ്ച് കായക്കുണ്ട് ഹസീന തച്ചറമ്പൻ, പതിനാറ് തട്ടാരക്കാട് അബ്ദുസ്സലാം ആറങ്ങോടൻ, പതിനേഴ് പരിയാപുരം ഇയ്യാലിൽ ടിൻറു ബേബി, പതിനെട്ട് പുത്തനങ്ങാടി കുഞ്ഞിമൊയ്തീൻ ചോലയിൽ, പത്തൊമ്പത് ചോലയിൽ കുളമ്പ് മുബീന തസ്നി, ഇരുപത് പള്ളിപ്പടി ഹാജറ ഹുസൈൻ,
ഇരുപത്തിയൊന്ന് വൈലോങ്ങര ഫൈസൽ, ഇരുപത്തിരണ്ട് ചെരക്കാപറമ്പ് ഷംസിയ അസീസ്, ഇരുപത്തി മൂന്ന് വഴിപ്പാറ കെകെസിഎം അബൂ താഹിർ തങ്ങൾ, ഇരുപത്തിനാല് താഴെ അരിപ്ര എം കെ സക്കീന എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.






