Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യപാനം നിയന്ത്രിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ തായ്ലൻഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാങ്കോക്ക്: തായ്‌ലൻഡ് സർക്കാർ മുൻപ് പ്രഖ്യാപിച്ച കർശന മദ്യനിയന്ത്രണങ്ങൾ പുനപരിശോധന നടത്താൻ തീരുമാനം എടുത്തു. പുതിയ മാറ്റങ്ങളുടെ പ്രകാരം ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ മദ്യപാനം നടത്തുന്നത് നിരോധിക്കുകയും, നിയമലംഘനം സംഭവിച്ചാൽ 10,000 ബാത്ത് വരെ പിഴ ഈടാക്കാനായിരുന്നു തീരുമാനം.

1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്‍ലൻഡ് ഭേദഗതി വരുത്തിയിരുന്നത്. എന്നാൽ, ഇതിനെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും സാധാരണ പ്രവർത്തനരീതിയെ ഈ നിയമം തടസ്സപ്പെടുത്തുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് ശാന്തമായി മദ്യം കഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേറ്റർമാർ വാദിച്ചതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ അധികാരികൾ നിർബന്ധിതരായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix