Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻ.ഡി.എ കുടുംബ സംഗമം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡ് മൈക്കാവിൽ എൻ. ഡി. എ കുടുംബ സംഗമം നടത്തി. ലാലു കരിമല അധ്യക്ഷ വഹിച്ച യോഗത്തിൽ റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ. പി രാമദാസ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ 11 വർഷമായി നരേന്ദ്രമോദിയുടെ വികസന മുന്നേറ്റ ഭരണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വളർച്ചക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെന്നും എൻ. ഡി. എയുടെ വികസന സ്വപ്നങ്ങളെ പൊതുജനം മനസ്സിലാക്കിയിരിക്കുന്നെന്നും എൻ പി രാമദാസ്റി പറഞ്ഞു. ഇടതു വലതു മുന്നണികൾ ഭരിച്ചു മുടിപ്പിച്ച കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് വൻ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ എൻ ഡി എ സ്ഥാനാർഥിയായി ജിഷ രാമചന്ദ്രനെ പ്രഖ്യാപിച്ചു.

പരിപാടിയിൽ എൻ ഡി എ പഞ്ചായത്ത് പ്രസിഡന്റ് പി. ആർ രാജേഷ്, റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അഗസ്റ്റിൻ ആൻറണി, എൻ പി പി റൂറൽ ജില്ലാ പ്രസിഡണ്ട് ജോയി മോളേത്ത് മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ് കുമാർ കൂടത്തായി, ഏരിയ പ്രസിഡൻറ് ഗീത പഞ്ചായത്ത് ജനറൽ സെക്രട്ടറി ലാലൻ സി ജി യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് എഡ്വിൻ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer