Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഓർമപ്പൂക്കൾ’; റോഡപകട മരണങ്ങളിൽ അനുസ്മരണം, സുരക്ഷാ ബോധവത്കരണവുമായി എംവിഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) ആഭിമുഖ്യത്തിൽ രാമനാട്ടുകര ഫറോക്ക് സബ് ആർ.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ച് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിനംആചരിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഹാളിൽ നടന്ന പരിപാടി ജോ. ആർ ടിഒ സി പി സക്കറിയ്യ ഉദ്ഘാടനം ചെയ്തു.

റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ സ്മരണ പുതുക്കിയാണ് ഓർമ്മദിനം ആചരിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എംവിഐ ബ്രൈറ്റി ഇമ്മാനുവേൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സുരക്ഷാ നിയമങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞചൊല്ലിക്കൊടുത്തു.​ട്രോമാ കെയർ ജില്ലാ പ്രസിഡന്റ് കെ. രാജഗോപാൽ, ഡ്രൈവിങ് സ്കൂൾ അക്കാദമി സെക്രട്ടറി കെ.പി. ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചും സദസ്സിനെ ബോധവൽക്കരിച്ചു.​അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എം.വി.ഐമാരായ ടി. വിഷ്ണു സ്വാഗതവും എം. സജീഷ് നന്ദിയും പറഞ്ഞു. അപകടരഹിത സമൂഹത്തിനായി ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പരിപാടികൾ സമാപിച്ചു.

Recent News

Advertisement
WhiteswanTV Footer