കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പന്നിയങ്കര ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മുൻ മീഞ്ചന്ത കൗൺസിലർ നമ്പിടി നാരായണൻ ആണ് ഈ വർഷം പന്നിയങ്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തുന്നത്.
മീഞ്ചന്ത വാർഡിൽ നിന്ന് ലഭിച്ച ജനപിന്തുണ തനിക്കു വലിയ പ്രചോദനമായിരുന്നുവെന്നും, അതേ വിശ്വാസം പന്നിയങ്കരയിലെ വോട്ടർമാരും നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. മുൻ വോട്ടർമാർ വിജയിപ്പിച്ച് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മുഴുവൻ ഊർജ്ജത്തോടെ പൂർത്തിയാക്കിയതായും നാരായണൻ കൂട്ടിച്ചേർത്തു.
പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യത്തിന് സഹപ്രവർത്തകരോടൊപ്പം സമർപ്പിതമായി പ്രവർത്തിക്കാനാണ് താത്പര്യമെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. എൻഡിഎ മുന്നണിയുടെ മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, കൺവെൻഷൻ കഴിഞ്ഞ് വാർഡിൽ പരസ്യപ്രചരണത്തിന് ഇറങ്ങുമെന്നും ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി രേഖപ്പെടുത്തി.




