Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജി ഭീഷണി വ്യാജം; തള്ളിക്കളയണമെന്ന് മുസ്ലിംലീഗ് നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജി ഭീഷണി സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചർച്ച ചെയ്ത് പാർട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരിൽ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല.

പതിനെട്ടാം വയസ്സിൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ഞാൻ അവസാന ശ്വാസം വരെ ഈ പാർട്ടിക്കൊപ്പമുണ്ടാകും. തൽപരകക്ഷികൾ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകർ കുടുങ്ങിപ്പോകരുതെന്ന് ഉമർ പാണ്ടികശാല വ്യക്തമാക്കി. സി.പി.എമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ ഞങ്ങൾ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയം പറഞ്ഞു.

Advertisement
WhiteswanTV Footer