കോഴിക്കോട് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായി. 14 ഡിവിഷനുകളില്‍ എട്ടിടത്ത് സിപിഎം, രണ്ടിടങ്ങളില്‍ സിപിഐ, ആര്‍ജെഡി രണ്ട്, എന്‍സിപി ഒന്ന്, ഐഎന്‍എല്‍ ഒന്ന് സീറ്റുകളില്‍ മത്സരിക്കും.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഡിവിഷന്‍ 1 പൊന്‍മേരി -കെ.പി.രവീന്ദ്രന്‍ (സിപിഎം), 2 മംഗലാട്-എ.സമീറ (സിപിഐ), 3 കടമേരി-എന്‍.കെ.ചന്ദ്രന്‍ (സിപിഎം), 4 കാഞ്ഞിരാട്ട് തറ-റീജ കൊയിലോത്ത് (സിപിഎം), 5 തിരുവള്ളൂര്‍-സുമ തൈക്കണ്ടി (ആര്‍ജെഡി), 6 ചെമ്മരത്തൂര്‍-ഒ.പി.ചന്ദ്രന്‍ (സിപിഎം), 7 തോടന്നൂര്‍-ശാന്ത വള്ളില്‍ (എന്‍സിപി), 8 വെള്ളൂക്കരപി-കെ.രേഖ (സിപിഎം), 9 മണിയൂര്‍-ടി.കെ.അഷറഫ് (സിപിഎം), 10 കുറുന്തോടി-ടി.എന്‍.മനോജ് (ആര്‍ജെഡി), 11 പാലയാട്-മധുസൂദനന്‍ മേക്കോത്ത് (സിപിഎം), 12 കുട്ടോത്ത്-എം.ടി.രാജന്‍ (സിപിഐ), 13 വില്യാപ്പള്ളി-ഷമീമ ജാബിര്‍ (ഐഎന്‍എല്‍), 14 മയ്യന്നൂര്‍-നസീമ തട്ടാംകുനി (സിപിഎം) എന്നിവരാണ്. സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.






