Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല യുവതീപ്രവേശനം; ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട റഫറൻസിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. റഫറൻസിൽ ഒക്ടോബർ ആദ്യവാരം വിധിപ്രസ്താവമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ വിധി പ്രസ്താവിക്കുന്ന തീയതി സംബന്ധിച്ച് വ്യക്തതയില്ല.

ജസ്റ്റിസ് ബി.വി. നാഗരത്‌നയ്ക്ക് പുറമെ ബെഞ്ചിലെ മറ്റ് ജഡ്ജിമാരാരെങ്കിലും വിധിയെഴുതുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല. വാദത്തിനിടെ റഫറൻസുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാ വിഷയങ്ങളിൽ ജസ്റ്റിസ് നാഗരത്‌ന സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു.

മതവിഭാഗത്തിന് പുറത്തുള്ളവർക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരം, മതാചാരങ്ങളിൽ കോടതിക്ക് നടത്താവുന്ന പരിശോധന തുടങ്ങിയ വിഷയങ്ങളിലായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ പ്രധാന നിരീക്ഷണങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix