കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ആശാരിക്കാവ് ദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് അയ്യപ്പ നാമജപവും, ഭിക്ഷയും നടത്തി. കഴിഞ്ഞ ദിവസം സന്ധ്യയോടെ അമ്പലത്തിലെ ദീപാരാധനയോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് അയ്യപ്പ ഭക്തർ നാമജപം നടത്തി. തുടർന്ന് നടന്ന ഭിക്ഷയിൽ കന്നി മാളികപ്പുറവും, അയ്യപ്പന്മാരും ഭക്തജനങ്ങളും പങ്കുചേർന്നു.






