കാസർഗോഡ് : കിനാനൂർ – കരിന്തളം പഞ്ചായത്തിലെ 19 വാർഡുകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി. എൽ ഡി എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒന്നാം വാർഡ് ചായ്യോത്ത് നിന്നും മത്സരിക്കുന്ന എം രാജൻ ഭരണാധികാരി പി മധു മുമ്പാകെ ആദ്യ പത്രിക സമർപ്പിച്ചു. തുടർന്ന് ബാക്കി 18 സ്ഥാനാർത്ഥികളും പത്രിക നൽകി.
വാർഡ് രണ്ട് കൂവാറ്റി – എം.സുരേന്ദ്രൻ, മൂന്ന് നെല്ലിയടുക്കം- പി. സാവിത്രി, നാല് പുതുക്കുന്ന്- പി. പ്രകാശൻ,അഞ്ച് കാറളം – ബേബി സുമതി, ആറ് ബിരിക്കുളം – കെ.വി.വിജയൻ,ഏഴ് കമ്മാടം – ഐഷാ ഗഫൂർ എൽ ഡി എഫ് സ്വതന്ത്ര,എട്ട് പരപ്പ – രാധ വിജയൻ, ഒമ്പത് കാരാട്ട് – ടി.എൻ.ബാബു, പത്ത് കൂരാംകുണ്ട് – ദേവസ്യ ജോസഫ് (കേരളാ കോൺഗ്രസ് എം) പതിനൊന്ന് കോളംകുളം -സജിത് കുമാർ ഏ പി. സിപിഐ,പന്ത്രണ്ട് പെരിയങ്ങാനം ജീന പി.സി പി എം, പതിമൂന്ന് കുമ്പളപ്പള്ളി – ലത സുധി സി പി ഐ, പതിനാല് കാലിച്ചാമരം- വി.വി.യശോദ, പതിനഞ്ച് പുലിയന്നുർ – കെ. അനിത, പതിനാറ് കരിന്തളം – എൻ.രമണൻ, പതിനേഴ് കൊല്ലമ്പാറ – എൻ.ടി. ശ്യാമള, പതിനെട്ട് കിനാനൂർ – കെ.പി. മധു, പത്തൊമ്പത് കണിയാട – കെ ധന്യ എന്നിവരാണ് സ്ഥാനാർത്ഥികൾ.
കാലിച്ചാമരത്തു നിന്നും കോയിത്തട്ടയിലെക്ക് എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനമായി വന്നാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. പ്രകടനത്തിനും പത്രിക സമർപ്പണത്തിനും എൽഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് എൻ പുഷ്പരാജൻ, സെക്രട്ടറി കെ ലക്ഷ്മണൻ, എൽഡിഎഫ് നേതാക്കളായ വി കെ രാജൻ, ടി കെ രവി, പാറക്കോൽ രാജൻ, കയനി മോഹനൻ,ടി പി ശാന്ത, എം വി രതീഷ്,സി വി സുകേഷ് കുമാർ, രാഘവൻ കൂലേരി, കുര്യാക്കോസ് പ്ലാപ്പറമ്പൻ എന്നിവർ നേതൃത്വം നൽകി.






