കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെമ്മരത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ബിജെപിയുടെ പ്രചരണ ബോര്‍ഡ് കാണാതായി. തിരുവള്ളൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് തായാട്ടിനു വോട്ട് അഭ്യര്‍ഥിച്ചുള്ള ബോര്‍ഡാണ് ആരോ എടുത്തുകൊണ്ടുപോയത്. ഇന്നലെ ഉച്ചക്ക് സ്ഥാപിച്ച ബോര്‍ഡ് ഇന്നു രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി.
സംഭവത്തില്‍ ബിജെപി വാര്‍ഡ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. സിസിടിവി ഉള്ള സ്ഥാപനത്തിന്റെ മുന്പില് വെച്ച ബോര്‍ഡാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചാല്‍ മതിയാവും. എത്രയും പെട്ടെന്ന് നടപടി വേണമെന്നും നാടിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ബിജെപി യോഗം ആവശ്യപ്പെട്ടു.






