മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ -നെറ്റ്വ യുടെ നേതൃത്വത്തിൽ എസ്.ഐ.ആർ അപേക്ഷ ഹെൽപ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു.
71-ാം ബൂത്ത് ലെവൽ ഓഫീസർ എം ജിഷ, 69-ാം ബൂത്ത് ലെവൽ ഓഫീസർ സുധീർ എന്നിവർ നേരിൽ ഹാജറാകുകയും പൂരിപ്പിച്ച അപേക്ഷ ഫോം തരിച്ചു വാങ്ങുകയും ചെയ്തു. പൂരിപ്പിക്കാത്തവർക്ക് ക്യാമ്പിൻ്റെ ഭാഗമായി അപേക്ഷ പൂരിപ്പിക്കാൻ സഹായവും ചെയ്തു. നെറ്റ്വ സെക്രട്ടറി കെ.പി നസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സതീദേവി കുളങ്ങര, കെ. എം അഷ്റഫ്, കെ.കെ അബ്ദുൾ റഷീദ്, ഷമീർ ബാബു, എം.പി രവീന്ദ്രൻ, ബാവ പറയിൽ, സീനത്ത് റസാക്ക്, ഷീബഷുക്കൂർ, സൗദ മാനുപ്പ , വിപിതശശി എന്നിവർ ക്ലാമ്പിന് നേതൃത്വം നൽകി.
പ്രദേശത്തെ സ്ഥാനാർത്ഥികളായ കെ എം അഷറഫും, യാസർ പൊട്ടച്ചോലയും ക്യാമ്പ് സന്ദർശിച്ചു ഭാവുകങ്ങൾ അറിയിച്ചു.






