സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് പട്ടാമ്പിയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിക്ക് എൽഡിഎഫിന്റെ രഹസ്യ പിന്തുണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പട്ടാമ്പിയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് പിന്തുണയുമായി എൽ ഡി എഫ്. 14ാം വാർഡിൽ മത്സരിക്കുന്ന പിപി അബ്ദുൽ വഹീദിനാണ് എൽ ഡി എഫ് പരസ്യ പിന്തുണ അറിയിച്ചത്. ഈ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. പ്രവാസി കോൺഗ്രസ് ഭാരവാഹിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്നു അബ്ദുൽ വാഹിദ്.

ടിപി ഷാജിയെ വീണ്ടും കോൺഗ്രസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രവാസി കോൺഗ്രസ് നേതാവും പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്ന പിപി അബ്ദുൽ വാഹിദ് ആണ് കോൺഗ്രസിലെ വിമത സ്ഥാനാർത്ഥിയായത്. ഇന്ന് രാവിലെ എൽഡിഎഫ് പട്ടാമ്പി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേളയിലാണ് പിപി അബ്ദുൽ വാഹിദിനെ പരസ്യ പിന്തുണ അറിയിച്ചത് എൽഡിഎഫ് രംഗത്തെത്തിയത്. അബ്ദുൽ വാഹിദ് മത്സരിക്കുന്ന പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. എൽഡിഎഫ് മുന്നണിയിൽ ചേർന്നിട്ട് ഇല്ലെങ്കിലും എൽഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുകയാണെന്ന് പിപി അബ്ദുൽ വാഹിദ് പറഞ്ഞു.

ആദ്യം തന്നെ സ്ഥാനാർത്ഥിയാക്കാൻ ആയിരുന്നു പാർട്ടിയുടെ തീരുമാനം. ടി പി ഷാജിയുടെ വരവോടെ തൻറെ സ്ഥാനാർഥിത്വം ഷാജിയുടെ താല്പര്യമുള്ള വ്യക്തിക്ക് നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാർട്ടി നിർദേശ പ്രകാരം എല്ലാ ഒരുക്കങ്ങളും നടത്തിയെന്നും അവസാന നിമിഷം സീറ്റ് നിഷേധിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത് എന്ന് അബ്ദുൽ വാഹിദ് പറഞ്ഞിരുന്നു.
പട്ടാമ്പിയിലെ കോൺഗ്രസ് പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനങ്ങൾ നടക്കുന്നുവെന്നും വാഹിദ് ആരോപിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement