കാസർഗോഡ് : ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനിൽ എൻ സി പി മത്സരിക്കാൻ തയ്യാറാകാത്തതിനാൽ ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതിലൂടെ ജില്ലാ പഞ്ചായത്തിലെ 2 ഡിവിഷനുകളിൽ അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തനിച്ചു മത്സരിക്കാനാണ് എൻസിപി ഒരുങ്ങുന്നത്.
ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനാണ് എൻ സി പി ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ എൻസിപി മത്സരിച്ചു ജയിച്ച പിലിക്കോട് ഡിവിഷൻ ഇത്തവണ ആർജെഡിക്ക് നൽകിയതിനാൽ ഡിവിഷൻ നൽകാൻ സാധ്യമല്ലെന്ന് എൽഡിഎഫ് നേതൃത്വവും എൻസിപിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മഞ്ചേശ്വരം ഡിവിഷൻ നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഘടകകക്ഷിയായി എൻസിപിയെ ഒഴിവാക്കിയതിൽ പ്രതിഷേധത്തിലാണ് പ്രവർത്തകരും നേതൃത്വവും.






