മലപ്പുറം: രാഷ്ട്രീയ കാരണങ്ങളാൽ പിണങ്ങി നിന്നിരുന്ന ലീഗും കോൺഗ്രസ്സും കൂടുതൽ ശക്തമായി കവനൂരിൽ പോരിനിറങ്ങുന്നു. പതിനൊന്നാം വാർഡിൽ സ്ഥാനാർഥിയായി അസീസ് പറമ്പാടനും നാലാം വാർഡിൽ ഇ. ടി മനോജും ആണ് മത്സരിക്കുന്നത്. ആകെ 23 സീറ്റുകളാണ് ഉള്ളത്. ഇതിൽ കോൺഗ്രസ്സിന് 6 സീറ്റുകൾ നൽകി. ലീഗിലെയും കോൺഗ്രസ്സിലെയും നേതാക്കളും അണികളും ചേർന്ന് യുഡിഎഫ് പത്രിക സമർപ്പിച്ചു. യുഡിഎഫ് ബന്ധം കൂടുതൽ ശക്തമായെന്ന് അണികൾ ബോധ്യപ്പെടുത്തി.
യുഡിഎഫ് മുന്നണിയായി മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർഥികൾ :
വട്ടപ്പറമ്പ് – ഇ. ടി മനോജ്, മൂഴിപ്പാടം – ഷീന, നെല്ലിക്കാപറമ്പ് – പി. കെ അറുമുഖൻ, ചെക്കുളം – ഷഫീക് ചെങ്ങര എന്നിവരാണ് മത്സരിക്കുന്നത്.




