തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യത. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.
ഇതുവരെ കടകംപള്ളി സ്വർണക്കൊള്ളയുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നടപടികൾ സ്വതന്ത്രമായവയാണ്, സർക്കാർ അറിഞ്ഞിരിക്കേണ്ടതില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ പത്മകുമാറിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്തു. പത്മകുമാറിന് തിരിച്ചടിയായി, ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം, ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് പത്മകുമാറിന്റെ അറസ്റ്റിന്റെ രേഖപ്പെടുത്തൽ. രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിനാൽ, പ്രത്യേക സംഘവും മുൻ കരുതലോടെയാണ് നടപടി സ്വീകരിച്ചത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിന്റെ ഇടപെടൽ എസ്‌ഐടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.






