കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായിരിക്കെ ഓമശ്ശേരി പഞ്ചായത്ത് ടൗൺ 6,7,8 വാർഡുകളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ കെ. വി ഷാജി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർ ഒ. കെ സദാനന്ദൻ, ആറാം വാർഡ് സെക്രട്ടറി നിധീഷ്, ഏഴാം വാർഡ് സെക്രട്ടറി രജീഷ്, സ്ഥാനാർത്ഥികളായ കെ . കെ മനോജ് കുമാർ, സൈദ, ഫാഹിസ് എന്നിവർ പങ്കെടുത്തു.



