മലപ്പുറം: തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ നവംബർ 20, 21, 22 തീയതികളിലായി നടക്കുന്ന കരിസ്മ കലോത്സവം എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. “കുട്ടികളിൽ അന്തർലീനമായ എല്ലാ കഴിവുകളെയും പുറത്തേക്ക് കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും മോണ്ടിസോറി വിദ്യാഭ്യാസ രീതി വളരെയധികം സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ സ്വാഗതം പറഞ്ഞു. എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി ഹാജി, സ്കൂൾ സെക്രട്ടറി പി എ സലാം ലില്ലിസ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ സോണി ടി വി യിലെയും ഫ്ലവേഴ്സ് ടിവി യിലെയും റിയാലിറ്റി ഷോകളിൽ തരംഗമായി മാറിയ ബാലഗായിക മിയ എസ്സാ മെഹക്ക് ആസ്വാദകരുടെ മനം കവർന്ന പ്രകടനം നടത്തി.
സ്കൂൾ ട്രഷറർ കെ അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ പി എ റഷീദ്, ജോയിൻ സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ, മുൻ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, കുറ്റിപ്പുറം എം ഇ എസ് സെൻട്രൽ സ്കൂൾ വൈസ് ചെയർമാൻ പി പി അബ്ദുറഹ്മാൻ, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പ്രീ പ്രൈമറി മോണ്ടിസോറി എച്ച് എം ജ്യോതി ഗോപാൽ നന്ദി പ്രകാശിപ്പിച്ചു.






