കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ കാസർകോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു.
ലീഗിന് നിശ്ചയിച്ച സീറ്റ് കോൺഗ്രസിന് വിട്ടതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത് ലീഗിനെ പൂർണ്ണമായും അവഗണിച്ചതുമാണ് രാജിക്ക് കാരണം. പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ് കുഞ്ഞി, ട്രഷറർ ജലീൽ ഉൾപ്പെടെ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചു.
സ്ഥാനാർത്ഥി തീരുമാനവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും തുടർന്ന് മുസ്ലിം ലീഗ് ഓഫീസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു.






