പാലക്കാട്: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം മികച്ചരീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ കളക്ടർ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനം പൂർത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്ത ബിഎൽഒമാരെയാണ് ആദരിച്ചത്.
മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 180-ാം നമ്പർ ബൂത്ത് (ശിങ്കാരപ്പാറ) ബിഎൽഒ കുഞ്ഞുമോൻ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പർ ബൂത്ത് ബിഎൽഒ കെ.ടി. നാരായണൻ എന്നിവരെയാണ് ആദരിച്ചത്. കളക്ടറുടെ ചേംബറിൽനടന്ന പരിപാടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, വി. ഭവദാസ്, കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.




