Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: blo

കൃത്യനിര്‍വഹണം തടസപ്പെടുത്തി; ബിഎല്‍ഒക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം തടസം സൃഷ്ടിച്ചതായി ആരോപിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസ് എടുത്തു. കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ അഞ്ച് ബൂത്തുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. വോട്ടര്‍മാരെ സഹായിക്കാനായി ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയിരുന്നു. അനൂപ് ഉള്‍പ്പെടെ അഞ്ച് ബിഎല്‍ഒമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബിഎല്‍ഒമാര്‍ കൂട്ടംകൂടി നിന്നതായി ആരോപിച്ച് സ്ഥലത്തുനിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ വോട്ടര്‍മാരെ സഹായിക്കാനായാണ് എത്തിയതെന്ന് ബിഎല്‍ഒമാര്‍ […]
Read more

കോട്ടയത്ത് വോട്ടർ സ്ലിപ്പ് കൊടുക്കാൻ വീട്ടിൽപോയ ബിഎൽഒയെ പട്ടി കടിച്ചു

കോട്ടയം: വോട്ടർ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ ബിഎൽഒയെ പട്ടി കടിച്ചു. പാമ്പാടി പന്ത്രണ്ടാം മൈലിന് സമീപത്താണ് സംഭവം. വോട്ടർ സ്ലിപ്പുകൾ നൽകാൻ ഭാര്യയോടൊപ്പം വീട്ടിലെത്തിയ ജോയി വർഗീസിനെയാണ് പട്ടി ആക്രമിച്ചത്. പട്ടിയുണ്ടെന്ന വിവരം മുമ്പേ ലഭിച്ചതിനെ തുടർന്ന് ഇരുവരും അനങ്ങാതെ നിന്നെങ്കിലും പട്ടി ജോയിയെ രണ്ടുതവണ കടിച്ചു. ഉടമ സ്ഥലത്തെത്തി പട്ടിയെ ചങ്ങലയിൽ ആക്കിയെങ്കിലും ആക്രമണം തടയാനായില്ല. തുടർന്ന് ആക്രമണം ശക്തമായപ്പോൾ ജോയിയും ഭാര്യയും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ജോയിയെ ആദ്യം പാമ്പാടി ആശുപത്രിയിലും തുടർന്ന് കോട്ടയം […]
Read more

ബിഎൽഒമാർക്ക് കുടയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ; സേവനത്തിനുള്ള പ്രതിഫലവും നിശ്ചയിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ വെയിലിനെയും മഴയെയും പ്രതിരോധിക്കാൻ ബൂത്ത് ലവൽ ഓഫീസർമാർക്ക് (ബിഎൽഒ) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുടകൾ. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ബിഎൽഒമാർക്കാണ് ആലപ്പുഴയിലെ പ്രശസ്ത നിർമ്മാതാക്കളിൽ നിന്നും വാങ്ങുന്ന കുടകൾ വിതരണം ചെയ്യുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടർ സഹായ കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഡ്യൂട്ടിയിലുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം.​കുടകൾക്ക് പുറമെ ബിഎൽഒമാരുടെ വിവിധ സേവനങ്ങൾക്കുള്ള പ്രതിഫലവും കമ്മിഷൻ പ്രഖ്യാപിച്ചു. വോട്ടർ സ്ലിപ്പുകൾ പൂർണ്ണമായും വീടുകളിലെത്തിക്കുന്നവർക്ക് 600 […]
Read more

ബിഎൽഒയ്ക്ക് മർദ്ദനം; സിപിഎം ലോക്കൽ സെക്രട്ടറി റിമാന്റിൽ

കാസർകോട്: ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ. സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ കേസിലാണ് റിമാൻ്റ്. എസ്ഐആർ ക്യാമ്പിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബി‌എൽഒയെ മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടിയാണ് സുരേന്ദ്രൻ.
Read more

ബിഎൽഒ മാർക്ക് സഹായകമായി എൻഎസ്എസ് വളണ്ടിയർമാർ

മലപ്പുറം: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് കോളേജിലെ വളണ്ടിയർമാർ സഹായകരമായി.കോളേജിലെ പ്രത്യേകം സജ്ജീകരിച്ച് ഡിജിറ്റലൈസേഷൻ (വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളി നിന്നുള്ള ബി എൽ ഒ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും, മൊബൈൽ ആപ്പുമായി നൽകുന്നതിന് സൗകര്യമൊരുക്കി. നവംബർ 24ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും. നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ […]
Read more

ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബിഎല്‍ഓ ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹി: എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍ പ്രദേശ് ഗോണ്ടയിലെ അധ്യാപകന്‍ വിപിന്‍ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിന്‍ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. എസ്‌ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്. വിപിന്‍ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാള്‍ പരാതി […]
Read more

എസ്ഐആർ സമ്മർദം; മധ്യപ്രദേശിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: വോട്ടര്‍ പട്ടിക പരിഷ്ക്കരണ ജോലിയിലെ സമ്മര്‍ദ്ദത്തില്‍ മധ്യപ്രദേശിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ഗുജറാത്തില്‍ രണ്ട് പേര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശിലും സമാന സംഭവം നടന്നത്. വോട്ടര്‍ പട്ടിക പരിഷ്ക്കരണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിനോട് പ്രതികരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് കടുപ്പിച്ചു. അടുത്ത പതിനാലിന് ഡൽഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ചോരി റാലിയോട് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ സഹകരിച്ചേക്കില്ല. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് ബിഎല്‍ഒയായ അധ്യാപകന്‍ ജീവനൊടുക്കിയത്. […]
Read more

എന്യൂമറേഷൻ ഫോം വിതരണം; മികച്ച രീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ ആദരിച്ചു

പാലക്കാട്: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം മികച്ചരീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ കളക്ടർ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനം പൂർത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്ത ബിഎൽഒമാരെയാണ് ആദരിച്ചത്. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 180-ാം നമ്പർ ബൂത്ത് (ശിങ്കാരപ്പാറ) ബിഎൽഒ കുഞ്ഞുമോൻ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പർ ബൂത്ത് ബിഎൽഒ കെ.ടി. നാരായണൻ എന്നിവരെയാണ് ആദരിച്ചത്. കളക്ടറുടെ ചേംബറിൽനടന്ന പരിപാടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, വി. […]
Read more

ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍: പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

കോഴിക്കോട്: എസ്‌ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎല്‍എഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കോഴിക്കോട് സബ് കളക്ടറാണ് നോട്ടീസ് നല്‍കിയത്. ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.പിഡബ്ല്യുഡി സീനിയര്‍ ക്ലര്‍ക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്‌തെന്നാണ് നോട്ടീസില്‍ പറയുന്നത്. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ ഒ ഫോം നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 13ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്. നവംബര്‍ 15 ന് മുന്‍പായി കാരണം […]
Read more

ഏൽപ്പിച്ച ജോലിയിൽ നിരുത്തരവാദിത്വം; ബിഎൽഒ യ്ക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് […]
Read more

Recent News

Advertisement
WhiteswanTV Footer