മലപ്പുറം: മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനീഷ് . ഇ ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡിലെ നുഹ് മാന്‍ ജംഗ്ഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നും 3.562 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം വില്ലേജില്‍ എടക്കാപ്പറമ്പ് ദേശത്ത് പട്ടര്‍ക്കടവന്‍ വീട്ടില്‍ മുഹമ്മദ്കുട്ടി ഹാജി മകന്‍ ഉബൈദ് പി.കെ എന്നയാൾ അറസ്റ്റിൽ.
പ്രതിയുടെ പേരിൽ പരപ്പനങ്ങാടി എക്സൈസിലും കരിപ്പൂര്‍ പോലീസിലും മയക്ക് മരുന്ന് കേസുകളുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിരിക്കെയാണ് വീണ്ടും മയക്ക്മരുന്നുമായി പിടിയിലാകുന്നത് . പാര്‍ട്ടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രകാശ് .പി , പ്രശാന്ത് .പി, പ്രിവന്‍റീവ് ഓഫീസര്‍ രഞ്ജിത്ത് എന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു എം.ടി , ഷബീര്‍ അലി.പി എന്നിവരുമുണ്ടായിരുന്നു .










