കോഴിക്കോട്: വരാനിരിക്കുന്ന ഫറോക്ക് നഗരസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണത്തിനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി എൽ.ഡി.എഫ് (ഇടതുപക്ഷ ജനാധിപത്യ മുന്നണി). അഴിമതിയിലും വർഗീയതയിലും ഊന്നിയ ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് എൽ.ഡി.എഫ് തുടക്കമിട്ടു.നഗരസഭയിലെ 39 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. അനുഭവസമ്പന്നരും യുവത്വവും പ്രാദേശിക സ്വാധീനവുമുള്ള വ്യക്തികളെയാണ് വിവിധ വാർഡുകളിൽ മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.










